Thursday, November 29, 2012

വിവേകം

സമയം രാവിലെ   10  മണി..
അംബരചുംബികളായ  ഫ്ലാറ്റ് സമുച്ചയങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം.നിരന്നു നില്‍കുന്ന കേരവൃഷങ്ങള്‍  അതിനപ്പുറം നീലനിറത്തില്‍ കണ്ണെത്താ   ദൂരത്ത് പരന്നു  കിടക്കുന്ന  കടലും  തീര്‍കുന്ന  മനോഹരമായ   സ്സിനറിയിലേക്ക്  തുറകുന്ന വരാന്ത....തെളിഞ്ഞ ആകാശം
   
 " ഇനി  വയ്യ  ശേഖരന്‍ മാമേ...തമ്മില്‍ കണ്ടിട്ട് തന്നെ ദിവസം രണ്ടായി...     .ഇതിപ്പോള്‍ എന്നോട് ഒരു  വാക്ക് പോലും പറയാതെ ..."
"ബന്ധങ്ങള്‍ പൊട്ടിച്ചെറിയാന്‍ എത്ര എളുപ്പം..പക്ഷെ അവ  തുന്നി ചേര്‍ക്കാനാ പ്രയാസം..നീ ഒന്നുകുടി ആലോചിച്..."
"ഞാന്‍ ഒരുപാട് ആലോചിച്ചു .അവസാനം ഇതാ നല്ലത് എന്നു    തോന്നി..ഒരു വീട്ടില്‍ രണ്ടു ദീപുകളായി കഴിയാന്‍ വയ്യാ .ഞാന്‍ മായയെ കണ്ടിരുന്നു പേപ്പര്‍ തയ്യാറായി വരുന്നു ...രണ്ടു ദിവസത്തിനുള്ളില്‍ പോസ്റ്റ്‌ വഴി അവള്‍ക്കു കിട്ടും "
"  നന്ദു  നമ്മുക്ക് അമ്മുവിനെ ഒന്നു കണ്ടിട്ട് ഇറങ്ങിയാല്‍ പോരെ.. ഞാന്‍  അവളോട് ഒന്നു സംസാരിച്ചാലോ... ഒരു പക്ഷെ..."
"വേണ്ട മാമെ...അവള്‍ ചെയ്തത് ....എനിക്ക് എങ്ങനെ മറക്കാന്‍ പറ്റും...നമ്മുക്ക് ഇറങ്ങാം..

              ശേഖരന്‍മാമ പിന്നെ ഒന്നും മിണ്ടിയില്ല.... ഞാന്‍   ബാഗുമായി  പുറ ത്തെയിക്ക് ഇറങ്ങി...ഫ്ലാറ്റ് പുട്ടി താക്കോല്‍ അടുത്ത ഫ്ലാറ്റില്‍ ഏല്‍പിച്ചു.  ലിഫ്റ്റില്‍ കയറി .   0  ലെവല്‍ അമര്‍ത്തി... ഞങ്ങളെയും  കൊണ്ട്  അതു വളരെ വേഗം താഴോട്ട് നീങ്ങി തുടങ്ങി.  താഴോട്ട് ഉള്ള വരവിന്‍റെ വേഗത തലച്ചോറില്‍ വല്ലാത്ത ഒരു മരവിപ്പ് ഉണ്ടാകുന്നപോലെ.... ലിഫ്റ്റ്‌ ന്‍റെ വാതിലുകള്‍ തുറന്നു.18A എന്നു മാര്‍ക്ക്‌  ചെയ്ത  സ്ഥലത്തെയിക്  ഞങ്ങള്‍ നടന്നു ..പൊടി പിടിച്ചു കിടക്കുന്ന എന്‍റെ  നീല  സ്വിഫ്റ്റ് കാര്‍....സ്വപ്നതീരങ്ങളിലോട്ട് എന്നെയും അമ്മുവിനേയും കൊണ്ട് എത്രയോ പ്രാവശ്യം ...നഷ്ട പ്രണയത്തിന്‍റെ ശേഷിപ്പ് .


        " ശേഖരന്‍ മാമേ  ഡ്രൈവ് ചെയ്യാമോ ..എനിക്ക് എന്തോ പോലെ ".ശേഖരന്‍മാമ താക്കോല്‍ എന്‍റെ കയ്യില്‍ നിന്നും വാങ്ങി ..ഞാന്‍ ബാഗ്‌ പുറകിലെ സീറ്റില്‍ വച്ചിട്ടു മുന്നില്‍ കയറി. ശേഖരന്‍മാമ വണ്ടി മുന്നോട്ട് എടുത്തു..ഫ്ലാറ്റിന്‍റെ പാര്‍ക്കിംഗ്ഏരിയയും കഴിഞ്ഞു റോഡിലോട്ട്   ഇറങ്ങി.തലസ്ഥാന നഗരം....വര്‍ണിക്കാന്‍ വിശേഷണങ്ങള്‍ ഒരുപാട് ഉണ്ടെങ്ങിലും അനന്തപദ്മനാഭന്‍റെ നാട് എന്ന് പറയാനാണ് എനിക്ക്  കുടുതല്‍ ഇഷ്ടം ..ജീവിതത്തിന്‍റെ ഒരു വ്യാഴവട്ടക്കാലം ഞാന്‍ കണ്ടതും അറിഞ്ഞതുമായ നഗരം..... കാറിലെ  AC    മുഖത്തെയിക്ക് തട്ടുന്നുണ്ട് ..   ഞാന്‍ കണ്ണുകള്‍ അടച്ചു...പുറത്തെ കാഴ്ചകള്‍ക്കു വിരാമം ആയപ്പോള്‍ മനസ്സിന്‍റെ ഉള്ളറകളില്‍ നിന്നും അമ്മുവിന്‍റെ മുഖം തെളിഞ്ഞു വന്നു.

അമ്മു..............


                       സമരാഗ്നിയില്‍  ജ്വോലിച്ചു   നിന്ന യൌവനകാലം ....വിദ്യാഭ്യാസം  കച്ചവടത്തിനെതിരെ സമരകാഹളവുമായി പഠിപ്പുമുടക്ക് നടത്താന്‍ പ്രസ്ഥാനം തീരുമാനിച്ചപ്പോള്‍ ഫസ്റ്റ്  ഇയര്‍ ക്ലാസുകള്‍ ഇറകാനുള്ള ചുമതല പൊതുവെ താന്തോന്നികളായ  ഞങ്ങള്‍ക്കു  വന്നു ചേര്‍ന്നു...മെക്കാനികള്‍ ഡിപ്പാര്‍മെന്‍റ് ക്ലാസ്സുകള്‍ക്ക്‌ മാത്രം ചാര്‍ത്തി കിട്ടുന്ന തിലകകുറി തന്തോന്നികള്‍.....  ഓരോ ക്ലാസ്സും അടപിച്ചു ഞങ്ങള്‍ ഇലക്ട്രോണിക്    ഡിപ്പാര്‍മെന്‍റ്  ക്ലാസ്സ്റൂമില്‍ എത്തിച്ചേര്‍ന്നു ....വൈസ് പ്രിന്‍സിപല്‍ ആയ അവരുടെ  H.O .D  ഞങ്ങളോട്‌ കയര്‍ത്തു ...പുള്ളിയും ഞങ്ങളുമായുള്ള വാക്കുയുദ്ധം കേട്ടു പേടിച്ചിരികുന്ന പിള്ളേരുടെ കുട്ടത്തില്‍ നീല ചുരിദാര്‍ ധരിച്ച  ആ പെണ്‍കുട്ടി എന്‍റെ കണ്ണില്‍ തടഞ്ഞു....ഞാന്‍ അതുവരെ കണ്ടിട്ടിടുള്ളത്തില്‍ വച്ച് ഏറ്റവും സുന്ദരി....അമ്മു.....പിന്നെ റാഗ്ഗിംഗ് ഇടനാഴികളില്‍ എവിടെയോ വച്ചു ഞങ്ങള്‍ പരിചയപ്പെട്ടു..ആ പരിചയം പിന്നെ പ്രണയമായി.....സ്വപ്നങ്ങള്‍ക്കും ഭാവനകള്‍ക്കും വര്‍ണങ്ങള്‍ നിറയുന്ന ദിവസങ്ങള്‍....അങ്ങനെ കലാലയപ്രണയത്തിന്‍റെ രണ്ടു വര്‍ഷങ്ങള്‍.......M-TECH  പ്രവേശനം നേടി ഞാന്‍  ചെന്നൈയില്‍ പഠിക്കാന്‍ പോയ  2 വര്‍ഷങ്ങള്‍ പ്രണയത്തിന്‍റെ തീര്‍വത അറിഞ്ഞ കാലം .......... ...മഴകാലത്തു മുളയിക്കുന്ന കൂണ്‍കളുടെ ആയുസ്സ് മാത്രമുള്ള ക്യാമ്പസ്‌ പ്രണയങ്ങളെ ഞങ്ങള്‍ രണ്ടുപേരും പുച്ചത്തോടെ നോക്കിയ  കാലം....



                     സ്വന്തം  കാലില്‍ നില്ക്കാന്‍ സാധികുമെന്ന്‍ ഉറപ്പായപ്പോള്‍ ഞങ്ങള്‍ പ്രണയം വീട്ടില്‍ അറിയിച്ചു....എതിര്‍പ്പുകള്‍ ധാരാളം....കല്യാണം രണ്ടു  വ്യകതികള്‍ തമ്മിലല്ല  രണ്ടു കുടുംബങ്ങള്‍ തമ്മിലാ എന്നു മനസ്സിലായ  നാളുകള്‍...  അന്നു അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും തറയിക്കുന്നു..
"കണ്ണാ നീ വിചാരിക്കുന്ന പോലെ ഒരു ചെറിയ കാര്യമല്ല കല്യാണം..ആ വീട്ടുകാര്‍ നമ്മളുമായി ഒത്തു പോകുമെന്ന് തോന്നുന്നില്ല..നീ ഒന്നുക്കുടി ഇരുത്തി ചിന്തികണം..."
" അച്ഛനു ഇഷ്ടമില്ലെങ്ങില്‍ ഈ കല്യാണം വേണ്ട ...പക്ഷെ ഇനി വേറെ ഒരു കല്യാണത്തിന് എന്നേ നിര്‍ബദ്ധികരുത് .."
അവസാനം എന്‍റെ വാശിക്ക് മുന്നില്‍ ആ അഭിഭാഷകന്‍ തോല്‍വി സമ്മതിച്ചു.ഒരു പക്ഷെ ഞാന്‍ അന്ന് എന്‍റെ  അച്ഛന്‍റെ വാക്കുകള്‍ കേട്ടിരുന്നു വെങ്ങില്‍......അനുഭവങ്ങള്‍  മാത്രം പഠിപ്പിക്കുന്ന വിവേകം.....






                                                    പിന്നെ സ്വപ്‌നങ്ങള്‍ സത്യമാക്കുന്ന രാപകലുകള്‍....മനസ്സിന്‍റെ ക്യാന്‍വാസില്‍ ഞങ്ങള്‍ വരച്ച ചിത്രങ്ങള്‍ക്കു ജീവന്‍ വച്ച  നിമിഷങ്ങള്‍.....സ്വപ്നങ്ങള്‍ക്കു വിലപേശാന്‍ കയ്യ് നിറച്ചു കാശ്....പരസ്പരം പ്രണയിക്കാന്‍ സമയത്തിനു വേണ്ടി മുന്നമാതൊരു ജീവന്‍ വേണ്ട എന്നു കരുതിയ നാളുകള്‍...പിന്നെ പണത്തിനു പിറകെ ഉള്ള മരണ പാച്ചില്‍...ആ ഓട്ടത്തില്‍ എനിക്ക് എപ്പോഴോ മടുപ്പു  തോന്നി....6 ആക്ക  ശമ്പളം വേണ്ട എന്നു വച്ചു അധ്യാപകന്‍റെ വേഷം....പക്ഷെ അമ്മു....ആ ലോകം അവളെ വല്ലാതെ സ്വാധിനിച്ചു... ഒരിക്കലും അവിടെ നിന്നു പുറത്തു വരാന്‍ അവള്‍ക്ക് സാധിച്ചില്ല ....ഞങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അത്താണി അതായിരുന്നു.... സ്ഥാനമാനങ്ങള്‍ക്ക് അവള്‍ക്ക്  നല്‍കേണ്ടി വന്ന വില  ഞങ്ങളുടെ ജീവിതമായിരുന്നു.. ചുവന്ന വരയിട്ടു വെട്ടികളയുന്ന ഡയറി താളുകള്‍ പോലെ  പോക്കുന്ന ദിവസങ്ങളില്‍ എന്നോ അതു സംഭവിച്ചു..
എന്‍റെ തലമുറ ഈ  ലോകത്തു നിലനിര്‍ത്താന്‍ ഒരു ജീവന്‍റെ നാമ്പു...അവളുടെ ഉധിരത്തില്‍.........

      "നന്ദു  Please understand..I am not prepared for it...അതും ഈ crucial time....Try to understand..
     "നമ്മുടെ കല്യണം കഴിച്ചിട്ട് വര്‍ഷം 7 ആയി..ഇനിയും നീ തയ്യാറായിട്ടില്ല എന്നു പറഞ്ഞാല്‍....... .....what should i make out of it?
     "ഞാന്‍ ഇനി  എങ്ങനെ പറഞ്ഞു മനസിലാകണം...ഞാന്‍ അപ്പോഴെ പറഞ്ഞതാ ഈ പ്രൊഫസര്‍ ജോലി ഒന്നും വേണ്ടെന്ന്‍..കേട്ടോ? You are
       wasting your life nandu...and You are jealous of me.."
     " Jealous...അതും നിന്നോട് !!അമ്മു  നീ  ഒന്നു ആലോചിക്ക് നമ്മള്‍ ഇങ്ങനെ ജീവിച്ചിട്ട് എന്താ   കാര്യം ?  "
     " See  Nandu...I am already exhausted..I have lot to do...So Please excuse "

                                    ബെഡ് റൂമിന്‍റെ വാതിലുകള്‍ എനിക്ക് മുന്നില്‍   ശക്തമായി  അടയിക്കപെട്ടു.. പിറ്റേ ദിവസം ഞാന്‍ അവളെ കണ്ടിട്ടില്ല...വളരെ നേരത്തെ ഓഫീസിലോട്ട് പോയിരുന്നു അവള്‍...അടുത്ത ദിവസം സന്ധ്യക്കു ഫ്ലാറ്റിലോട്ട് അവള്‍ എത്തിച്ചേര്‍ന്നു.. പുതിയ ശാസ്ത്രസമവാക്യങ്ങള്‍  മെനയുന്ന   കുട്ടിഎഞ്ചിനീയര്‍മാരുടെ ഉത്തരകടലാസ്സുകള്‍ എന്‍റെ മുന്നില്‍ ഇരുപ്പുണ്ട്.പിന്നെ അമ്മുവിന് വേണ്ടി ഞാന്‍ വാങ്ങിയ രണ്ടു  പച്ചമാങ്ങകള്‍...

പൊതുവെ പ്രസ്സന്നവദി  ആയിരുന്നു അവള്‍...
 " ഹണി ...Today I am so happy..You know why?..I have been appointed as CTO of my company's new wing at Cochin..."
  ഞാന്‍  ചിരിച്ചു ...
 "Aah One more thing...ഞാന്‍ ഇന്നൊരു  ഗയ് നോയെ  കണ്ടായിരുന്നു... ഞാന്‍ അതു വേണ്ട എന്നു വച്ചു...See nandu you try to understand....I will be loaded with responsibilities .. അതിന്‍റെ കുടെ ഇതും ...ആഹ് ഞാന്‍ പേട വാങ്ങി കൊണ്ട് വന്നിടുണ്ട്..നന്ദുവിന് പേട  ഇഷ്ടമല്ലേ..."




                                                ആ നിമിഷത്തില്‍ എനിക്ക് എന്താ തോന്നിയത് എന്നു എനികറിയില്ല....പഠിച്ചതോ കണ്ടതോ ആയ എല്ലാ രാക്ഷസ രൂപങ്ങളും അവള്‍ക്കു ചേരുന്ന പോലെ...ഒരു വാക്കു പോലും മിണ്ടാതെ ഞാന്‍ പുറത്തെയിക്ക് ഇറങ്ങി....ആ യാത്ര ചെന്ന് നിന്നതു മായയുടെ വിട്ടിലാണ്..അച്ഛന്‍റെ ജൂനിയര്‍ ആയിരുന്നു  മായ..........



" നന്ദു നമ്മുക്ക് എന്തേലും കഴിച്ചാലോ..." ........ ശേഖരന്‍മാമയുടെ  ചോദ്യം എന്നെ ചിന്തകളില്‍ നിന്നും  ഉണര്‍ത്തി...അപ്പോഴേക്കും കാര്‍ ആലപുഴ എത്തിയിരുന്നു ..അവിടെത്തെ ഒരു   ഹോട്ടലില്‍ നിന്നും കഴിച്ചിട്ടു ഞങ്ങള്‍ യാത്ര  തുടര്‍ന്നു...ഈ  പ്രാവശ്യം ഞാനാ കാര്‍ ഓടിച്ചേ ...രണ്ടര  മണിക്കൂര്‍ യാത്രയിക്ക് ശേഷം ഞങ്ങള്‍ ദേശത്ത് എത്തിച്ചേര്‍ന്നു...പെരിയാറിന്‍റെ തീരത്ത് പരന്നു കിടക്കുന്ന എന്‍റെ നാട്....കാര്‍ തറവാടിന്‍റെ പൂമുഖത്ത് എത്തിചേര്‍ന്നു..ശംഖുമുദ്ര പതിച്ച മചോടു കുടിയ എന്‍റെ തറവാട്...വരാന്ത പടിയില്‍   എന്നെയും കാത്തിരിക്കുന്ന അമ്മ ............

"നീ  വല്ലതും കഴിച്ചോ കണ്ണാ..നന്നേ ഷിണിച്ചലോ എന്‍റെ കുട്ടി...അമ്മ ചോറ് എടുത്തു വച്ചിട്ടുണ്ട്..അമ്മയും കഴിച്ചില്ല...നമ്മുക്ക് ഒരുമിച്ചു ഇരുന്നു കഴിക്കാം ... ശേഖര നീയും വന്നോ..."
"ഞാന്‍ കഴിച്ചു ചേച്ചി..വീട്ടില്‍ വസുന്ദര മാത്രമല്ലേ ഉള്ളു ഞാന്‍ ഇറങ്ങുന്നു " .....ശേഖരന്‍മാമ ഇറങ്ങി...

സന്ധ്യാ സമയം...



                    അമ്മ വിളിക്ക് കത്തിച്ചു കൊണ്ട് ഉമ്മറത്ത്‌ വന്നു ....ഒരു അറ്റത്തായി ഒഴിഞ്ഞിരികുന്ന ചാരുകസേര....അച്ഛന്‍ അവിടെ ഉള്ളത് പോലെ..അമ്മ എന്‍റെ     ഒപ്പം വന്നിരുന്നു....ഞാന്‍ അമ്മയുടെ മടിയില്‍ തല വച്ചു  കിടന്നു....എന്‍റെ  മുടിഇഴകള്‍ അമ്മ തടവി കൊണ്ടിരുന്നു ......


"അമ്മാ ഞാന്‍ ഇനി തിരുവനന്തപുരതോട്ട് ഇല്ല...ഇവിടെ ശിഷ്ടകാലം അമ്മയോടെ ഒപ്പം..നമ്മുടെ കൃഷിയും കാര്യം നോക്കി  കഴിയാം  എന്ന് വിചാരിക്കുന്നു .. "
അമ്മ ഒന്നും പറഞ്ഞില്ല ....ചെറുതായി ചിരിക്കുക മാത്രം ചെയ്തു......

--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
     18 മാസങ്ങള്‍ക്ക് ശേഷം .....

     " ശേഖരന്‍മാമേ  നമ്മുക്ക് കാലടിയില്‍ ജാതിക കൃഷി  തുടങ്ങിയാലോ ?..  ഇപ്പോള്‍ ജാതികയിക്ക് നല്ല മാര്‍ക്കറ്റ്‌ ആണ്..."
  "നീ  ധൈര്യമായി തുടങ്ങിക്കോ...മണ്ണ്‍ നിന്നെ ഒരിക്കലും ചതിക്കില്ല.."
   ഞാന്‍  ചിരിച്ചു.... അകത്തേയിക്ക് കയറി .......മേശ പുറത്തു ഇരിക്കുന്ന  എന്‍റെ   ഫോണ്‍ ശബ്ദിക്കാ ന്‍ തുടങ്ങി...  പരിചയമില്ലാത്ത  നമ്പര്‍...
  "ഞാന്‍ അമ്മു  ആണ്...ഇന്നലെ divorce ഫോര്‍മാലിടീസ് കഴിഞ്ഞു ...So I hope you are fine now....പിന്നെ ഇപ്പോള്‍ വിളിച്ചത്‌  ഒരു  വിശേഷം പറയാനാ..I am getting married next week...He is Mr Harinarayan....We are going to USA after that.. ഇനി  ഒരിക്കലും നമ്മള്‍ തമ്മില്‍ കാണില്ല ....So Good Bye "
ഫോണ്‍ അങ്ങേ തലയിക്കല്‍ കട്ട്‌   ആയി....
                                   ഞാന്‍ വീണ്ടും പുറത്തോട്ട് ഇറങ്ങി...നല്ല മഴയുടെ സൂചന....  
 
" ശേഖരന്‍മാമേ വാഴകന്നുകള്‍ പുറതിരിക്കുക യാണ് ... ബാബുവിനെ വിളിച്ചേ ...നമ്മുക്ക് അതു ഷെഡില്‍ വയ്ക്കാം..."

ഞാന്‍ ഇപ്പോള്‍ മണ്ണിനെ സ്നേഹിക്കുന്നു...മണ്ണ്‍ എന്നെയും ......        
               

4 comments:

  1. *****claps****whistles*****aliya superb.......thakarthu kalanju aliya..polappan....!!!! u r jzt a H-O-L-Y-S-H-I-T talent buddy...!!!

    ReplyDelete
  2. nice one....da......18 masagalkku shesham ulla bhagam kurachu kodi punch ullathakkamayirunno ennoru samshyayammm....just ente oru thonnal paranju nneullu kettoo...
    ......ആശംസകള്‍......keep going....

    ReplyDelete